HOME
DETAILS

കുട്ടിക്കൊമ്പന്‍ ഇനി കോട്ടൂര്‍ ആന പാര്‍ക്കിന് സ്വന്തം

  
backup
May 20 2018 | 03:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8b

 

കാട്ടാക്കട: കൂട്ടം തെറ്റി ഇടുക്കി ചിന്നകനാല്‍ ടൗണിലിറങ്ങി വികൃതി കാട്ടിയ കുട്ടികൊമ്പന്‍ ഇനി കോട്ടൂര്‍ ആന പാര്‍ക്കിന് സ്വന്തം. കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ 3ന് എത്തിയ കുട്ടിയാനയെകാത്ത് വനപാലകരും പാപ്പാന്മാരും അടങ്ങുന്ന സംഘം നിന്നിരുന്നു.
പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ കൊണ്ടു വന്ന കൊമ്പനെ ഇവിടെയുള്ള പ്രത്യേക കൂട്ടിലാണ് പാര്‍പ്പിച്ചത്. അമ്മയാന ചരിഞ്ഞതിനെ തുടര്‍ന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ ആറു മാസം പ്രായമുള്ള കുട്ടിയാനയാണിത്. കഴിഞ്ഞ ചൊവ്വാ ഉച്ചയോടെയാണ് കുട്ടിയാന ചിന്നക്കനാല്‍ ടൗണിലിറങ്ങിയത്. മൂന്നു ദിവസമായി ആനയിറങ്കല്‍ ജലാശയത്തിന് സമീപമുള്ള വനമേഖലയില്‍ വനംവകുപ്പ് ഒരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ കുട്ടിയാനയെ താമസിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടിയാനയുടെ അമ്മയുടേതെന്നു കരുതുന്ന 25 വയസുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്. മൂന്നു ദിവസത്തിലധികം പഴക്കമുണ്ടായിരുന്ന ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വനത്തിനകത്ത് ദഹിപ്പിച്ചു.
ചരിഞ്ഞ ആനയുടെ സംഘത്തിലുള്ള മറ്റ് ആനകളെത്തി കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ വരെ മരപ്പാലത്തെ താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ കുട്ടിയാനയെ താമസിപ്പിച്ചത്. എന്നാല്‍ സമീപത്തെ വനമേഖലയില്‍ ചുറ്റിത്തിരിഞ്ഞ ആനക്കൂട്ടങ്ങളൊന്നും കുട്ടിയാനയുടെ സമീപത്തേക്ക് അടുക്കാത്തതിനാല്‍ ഇന്നലെ തന്നെ കോട്ടൂരിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ വനംവകുപ്പ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ കേശവന്റെ അനുമതി ലഭിച്ചതോടെ ഇന്നലെ വൈകിട്ട് തിരിച്ച് കുട്ടിയാനയെ ഇന്ന് കോട്ടൂരിലേക്ക് എത്തിക്കുകയായിരുന്നു.
ഡോ. സി.എസ് ജയകുമാറിനെ കൂടാതെ കോട്ടൂര്‍ ആനവളര്‍ത്തല്‍ കേന്ദ്രത്തിലെ വെറ്ററിനറി ഓഫിസര്‍ ഡോ. ദയാമോന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ആനയെ ഇവിടെ എത്തിച്ചത്. കോട്ടൂരില്‍ എത്തിച്ച ആനയ്ക്ക് ലാക്ടോജനും മരുന്നും നല്‍കി. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. സന്ദര്‍ശകരെ ആരേയും കടത്തി വിടാതെയുള്ള സ്ഥലത്താണ് കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നത്. മുറയ്ക്ക് മരുന്നും ആഹാരവും നല്‍കിയതിനുശേഷമേ സന്ദര്‍ശകരെ ഇവിടെ എത്തിക്കൂ. കൊമ്പല്‍ കൂടി വന്നതോടെ ആനകളുടെ എണ്ണം 17 ആയി ഉയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  25 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago