HOME
DETAILS

24 ഏക്കര്‍ വയല്‍ മണ്ണിട്ടു നികത്തുന്നു: നിലം നികത്തലിന് രാഷ്ട്രീയ കക്ഷികളുടെ പച്ചക്കൊടി

  
backup
May 20 2018 | 03:05 AM

24-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

 

 


കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിന്റെ അധീനതയിലുള്ള വയലുകള്‍ നികത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പച്ചക്കൊടി. യുവജനസംഘടനകളാകട്ടെ മൗനത്തിലും.
കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ വള്ളിക്കാവ് ജങ്ഷന് പടിഞ്ഞാറ് സി.പി.ഐയുടെയും സി.പി എമ്മിന്റെയും ശക്തികേന്ദ്രത്തിലാണ് വയല്‍നികത്തല്‍ തകൃതിയായത്.
സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കരുനാഗപ്പള്ളി എം.എല്‍.എമായ ആര്‍. രാമചന്ദ്രന്റെ മണ്ഡലത്തലാണ് നിയമം നോക്കുകുത്തിയായി മറുന്നത്.
നികത്തലിനെതിരേ ഇതുവരെ ഒരു രാഷ്ട്രിയ പാര്‍ട്ടിയും സാമൂഹ്യ സംഘടനയും രംഗത്തെത്തിയിട്ടില്ല. എതാനാം ദിവസങ്ങള്‍ക്ക് മുന്‍പ് പുനലൂര്‍ ഇളമ്പലില്‍ ജീവിക്കാനെരും വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ നിലംനികത്തിയെന്നാരേപിച്ചു കൊടികുത്തിയ
സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫും തണ്ണീര്‍ത്തടം സംരക്ഷിക്കുമെന്ന് വാ തോരസംസാരിക്കുന്ന സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയും വള്ളിക്കവില്‍ അമൃതാനന്ദമായിയുടെ ബന്ധുക്കള്‍ തണ്ണീര്‍ത്തടം നികത്തുന്നത് കണ്ടില്ലെന്ന് നടിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അമൃതാനന്ദമായിയുടെ സഹോദരിയുടെയും ബന്ധുക്കളുടെയും 24 ഏക്കര്‍ വയലിലാണ് ഇപ്പോള്‍ വന്‍തോതില്‍ മണ്ണു നിറച്ചുകൊണ്ടിരിക്കുന്നത്.
ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളില്‍ വ്യാപകമായ രീതിയില്‍ നിലംനികത്തല്‍ നടക്കുന്നുണ്ട്.
തണ്ണീര്‍ത്തടം നികത്തുന്നതിനെതിരേ വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും അതെന്നും ഗൗനിക്കാതെ നികത്തല്‍ തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
വള്ളിക്കാവില്‍ ഏക്കറുകണക്കിനു വയലുകള്‍ നികത്തിയാണ് നിരവധി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.
2009 ല്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്‌മെന്റ പഞ്ചായത്തിലേക്ക് അടക്കുന്നില്ലെന്നു കാണിച്ചു ക്ലാപ്പനയിലെ യുവജന സംഘടന നേതാവ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷിക്കുകയും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി നികുതി ഈടക്കാന്‍ ഉത്തരവു നല്‍കുകയും ചെയ്തു.
എന്നാല്‍ 2015ല്‍ ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ നികുതിയില്‍ ഇളവു നല്‍കി മാനേജ്‌മെന്റിനെ സഹായിച്ചിരുന്നു.
ഇതിനെതിരേ വിജിലന്‍സ് അന്വേഷണം വിണ്ടും നടക്കുന്നുണ്ട്.
ക്ലാപ്പന പഞ്ചായത്തില്‍ മാത്രം ഒരു എന്‍ജീനിയറിങ് കോളജ്, ഏഴു ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍,അഞ്ചു വര്‍ക്‌ഷോപ്പ് കെട്ടിടങ്ങള്‍, തൊഴിലാളികള്‍ക്ക് താമസിക്കനുള്ള കെട്ടിടങ്ങള്‍,എട്ടു ഗോഡൗണുകള്‍,നാലു ഗേള്‍സ് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, സബ് സ്റ്റേഷന്‍,രണ്ടു മെസ്സ്,രണ്ടു പവര്‍ഹൗസ്, ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്നിങ്ങനെ അന്‍പതോളം കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതായി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു.46 ഏക്കറോളം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അമൃതാനന്ദമഠാം സ്ഥാപനങ്ങള്‍തന്നെ നിര്‍മിച്ചിരിക്കുന്നത് നിലംനികത്തിയ ഭൂമിയിലാണ്.
ഇതില്‍ തന്നെ 15 ഏക്കറിന് മാത്രമാണു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതൊന്നാണു വിവരം.
വ്യാപകമായ രീതിയില്‍ വള്ളിക്കാവില്‍ കയലോരം കൈയ്യേറി അമൃതാനന്ദമായിയുടെ സഹോദരിയും ബന്ധുക്കളും നികത്തുകയാണെന്ന വ്യാപാക പരാതി നിലനില്‍ക്കുകയാണ്.
തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തി വയലുകള്‍ നികത്തുമ്പോള്‍ നടപടി സ്വീകരിക്കതെ പഞ്ചായത്ത്,റവന്യു അധികൃതര്‍ മൗനം പാലിക്കുന്നതും പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago