ചേരാവള്ളിയില്‍ മോഷണങ്ങള്‍ പതിവാകുന്നു; പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് കെ.എം.വൈ.എഫ്
കായംകുളം: ചേരാവള്ളിയിലും പരിസര പ്രദേശങ്ങളിലും മോഷണവും മോഷണശ്രമങ്ങളും പതിവാകുന്നതിനാല്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് കെ.എം.വൈ.എഫ് ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പണം, സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ എന്നിവ പലര്‍ക്കും നഷ്ടപ്പെട്ടു.
പുറകുവശത്തെ വാതില്‍, ജനല്‍ എന്നിവ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിക്കുന്നത്. അകത്ത് കടക്കാന്‍ കഴിയാത്ത ദിവസങ്ങളില്‍ മോഷ്ടാക്കള്‍ കുട, സോപ്പ്‌പൊടി, മുട്ട ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ എടുത്ത് സ്ഥലംവിടും. ചെറിയ വസ്തുക്കളും മറ്റും മോഷണം പോകുന്നവര്‍ പരാതിപ്പെടാറില്ല.
അതിനാല്‍ വലിയ മോഷണങ്ങള്‍ മാത്രമാണ് പോലീസ് അറിയുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കുക, ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പ് വരുത്തുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മോഷണത്തിന് ഇരയായവരെ ഉള്‍പ്പെടുത്തി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഹര്‍ജി നല്‍കുമെന്നും യൂണിറ്റ് പ്രസിഡന്റ് ചേരാവള്ളി കബീര്‍, ജനറല്‍ സെക്രട്ടറി നിസാം കാട്ടിശ്ശേരില്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."