മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വൈദ്യുതി കണക്ഷന് ഇനി റവന്യു വകുപ്പിന്റെ അനുമതി വേണ്ട
തൊടുപുഴ : മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ വൈദ്യുതികണക്ഷന് ഇനി റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ല.
വൈദ്യുതി കണക്ഷന്‍ നേടുന്നതിന് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിസ്വന്ത് സിങ് 18ന് ഉത്തരവിറക്കിയതോടെയാണ് ഇത്.കണ്ണന്‍ദേവന്‍ ഹില്‍സ്,ബൈസണ്‍വാലി,ചിന്നക്കനാല്‍,ശാന്തമ്പാറ,വെള്ളത്തൂവല്‍, ആനവിരട്ടി, വെള്ളത്തൂവല്‍ എന്നാ വില്ലേജുകളില്‍ ജില്ലാ കലക്ടറുടെയോ സബ്കലക്ടറുടെയോ എന്‍ ഒ സി ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ അനുവദിച്ചിരുന്നുള്ളു.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തദ്ദേശവാസികളില്‍ നിന്നും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ഉണ്ടായത്.ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ പരിശോധനയിലും അന്വേഷണത്തിലും ഈ നിബന്ധന സംസ്ഥാനത്തിന് റവന്യു നഷ്ടമുണ്ടാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന് കണ്ടെത്തി.കൂടാതെ സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണനയത്തിനെതിരാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ഉത്തരവുണ്ടായതെന്ന് ഇതു സംബന്ധിച്ച ഓര്‍ഡറില്‍ പറയുന്നു.എന്നാല്‍ പിന്നീട് ഈ കെട്ടിടം നിയമവിധേയമല്ലെന്ന് കണ്ട് റവന്യു വകുപ്പ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കെഎസ്ഇബിക്ക് സ്വന്തം നിലയില്‍ വൈദ്യുതി കണക്ഷന്‍ റദ്ദാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."