'ബി.എഡ് ഘടനാമാറ്റം ചര്‍ച്ചക്ക് വിധേയമാക്കണം'
തേഞ്ഞിപ്പലം: കേരളത്തിലെ ബി.എഡ് പഠനം ബിരുദത്തോടൊപ്പം സംയോജിതമായി നടത്താനുള്ള നീക്കം കൂടുതല്‍ പീത്തിന് വിധേയമാക്കണമെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോ. നേതൃത്വത്തില്‍ നടന്ന ട്രൈയിനിങ് കോളജ് അധ്യാപക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ അധ്യാപകരും ഒപ്പിട്ട നിവേദനം കേന്ദ്ര കൗണ്‍സിലിന് സമര്‍പ്പിക്കും.
പത്ത് മാസം കാലാവധിയുള്ള ബി.എഡ് പഠനം ഈയിടെ രണ്ട് വര്‍ഷമാക്കി നീട്ടിയിരുന്നു. അതില്‍ ഒരു ബാച്ച് പോലും പുറത്തിറങ്ങുന്നതിന് മുന്‍പാണ് വീണ്ടും മാറ്റമെന്നത് ശ്രദ്ധേയമാണ്. പെട്ടെന്നുള്ള ഈ മാറ്റം 245 ട്രെയിനിങ് സ്ഥാപനങ്ങളുടെയും രണ്ടായിരത്തോളം അധ്യാപക- അനധ്യാപക ജീവനക്കാരുടെയും ലക്ഷത്തിനടുത്ത വിദ്യാര്‍ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കും. അടുത്ത അക്കാദമിക് വര്‍ഷം തന്നെ കോഴ്‌സ് നടപ്പിലാക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സിലബസ് തയാറാക്കാന്‍ ട്രെയിനിങ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞാഴ്ച സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നുള്ള ഈ സംയോജിത നീക്കം നടപ്പിലായാല്‍ സര്‍വകലാശാലയുടെ എല്ലാ ട്രെയിനിങ് സെന്ററുകളും പൂട്ടേണ്ടി വരും. കണ്‍വന്‍ഷന്‍ സംഘടനാ സംസ്ഥാന ജോ. സെക്രട്ടറി കെ.പി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഇ.എന്‍ പത്മനാഭന്‍ അധ്യക്ഷനായി. ബൈജു അയ്യപ്പന്‍, ഡോ.പി.കെ അബൂബക്കര്‍, ഡോ.കെ.ബഷീര്‍ ,അജിത് കെ.ഗോപാല്‍, പി.എം സദാനന്ദന്‍, ശീജ ടി.വി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."