വൃക്ക നഷ്ടപ്പെട്ട മദ്‌റസാധ്യാപകന് സുമനസുകളുടെ സഹായം വേണം
മഞ്ചേരി: രണ്ട് വൃക്കകളും നഷ്ടപ്പെട്ട മദ്‌റസാധ്യാപകന്‍ സഹായം തേടുന്നു. മഞ്ചേരി പുല്ലഞ്ചേരി പള്ളിപ്പടി സ്വദേശി മുക്കില്‍ സുലൈമാന്‍ മുസ്‌ലിയാര്‍ എന്ന മദ്‌റസ അധ്യാപകനാണ് രണ്ട് വൃക്കകളും നഷ്ടപ്പെട്ട് ഡയാലിസിസിനു വിധേയമായികൊണ്ടിരിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നിലുള്ള ഇദ്ദേഹത്തിന് ആഴ്ചയില്‍ മുന്നുപ്രാവശ്യമാണ് ഡയാലിസിസ് വേണ്ടിവരുന്നുണ്ട്.
ഇതിനായി 24,000 രൂപയാണ് ചെലവ്. മദ്‌റസയില്‍ സേവനം ചെയ്തു ലഭിച്ചിരുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നത്. രോഗബാധിതനായതോടെ ഭീമമായ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
ഇദ്ദേഹത്തിന്റെ ചികിത്സാ സംബന്ധമായ സഹായങ്ങള്‍ക്കുവേണ്ടി അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളായും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഭാരവാഹികളായും ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ പേരില്‍ ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കുന്നതിനായി കേരള ഗ്രാമീണ ബാങ്കിന്റെ മഞ്ചേരി ശാഖയില്‍ അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പര്‍: 40208101040209 IFSC CODE þKLGB 0040208
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."