കിന്‍ഫ്ര പാര്‍ക്കിനായി കൂടുതല്‍ സ്ഥലമെടുക്കും: ഇ.പി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തോടൊപ്പം കിന്‍ഫ്ര വ്യവസായ പാര്‍ക്കും മട്ടന്നൂരില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ. വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ 12.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ മട്ടന്നൂരില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വ്യവസായ പാര്‍ക്കിന്റെ ലക്ഷ്യം. ചെറുതും വലുതുമായ നിരവധി സംരംഭകരെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള വെള്ളിയാംപറമ്പിലെ വ്യവസായ പാര്‍ക്കിലേക്ക് ആകര്‍ഷിക്കാനാവും. വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ഉടനുണ്ടാകും. കിന്‍ഫ്രയ്ക്ക് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മട്ടന്നൂരില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. മട്ടന്നൂര്‍ മണ്ഡലത്തില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. കിന്‍ഫ്ര മാനേജര്‍ പി. മുരളീധരനും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."