നോമ്പിന്റെ പുണ്യം നുകര്‍ന്ന് ബാലകൃഷ്ണന്
ചെറുവത്തൂര്‍: തുടര്‍ച്ചയായ എട്ടാംവര്‍ഷവും റമദാന് വ്രതം നോറ്റ് ബാലകൃഷ്ണന്. റമദാനിലെ മുപ്പതു ദിനങ്ങളിലും ഇദ്ദേഹം നോമ്പ് നോല്‍ക്കും. മുഴക്കോം നാപ്പച്ചാല്‍ സ്വദേശിയായ ടി.വി ബാലകൃഷ്ണന് ഇപ്പോള്‍ ചെറുവത്തൂരില്‍ ഹോട്ടല്‍ നടത്തുകയാണ്. 1992ലാണ് ആദ്യമായി നോമ്പ് നോറ്റത്. അന്ന് തൃക്കരിപ്പൂരിലെ ഹോട്ടലില്‍ കൂടെയുള്ള മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു നോമ്പ്. പിന്നീട് വര്‍ഷങ്ങളോളം റമദാന് മാസം വ്രതം തുടര്‍ന്നു. ഇടയ്ക്ക് ആരോഗ്യ കാരണങ്ങള്‍ നോമ്പ് എടുക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷമായി മുടങ്ങാതെ എല്ലാ നോമ്പുമെടുക്കുന്നുണ്ടെന്ന് ബാലകൃഷ്ണന് പറഞ്ഞു. മനസും ശരീരവും ശുദ്ധീകരിച്ചു പുതിയൊരു അനുഭൂതിയാണ് വ്രതം നല്‍കുന്നതെന്ന് ഇദ്ദേഹം പറയുന്നു. റമദാന് വ്രതം നല്കുന്ന അനുഭൂതി ചെറുതല്ല. വിശപ്പും ദാഹവുമെല്ലാം മനസിലാക്കാനുള്ള അവസരമാണിത്.
നോമ്പ് എടുക്കുന്നതിനു മുന്‍പ് അത്താഴം കഴിക്കാന്‍ പുലര്‍ച്ചെ എഴുന്നേല്ക്കും. ഭാര്യ സാവിത്രിയാണ് ഭക്ഷണം തയാറാക്കുന്നത്.
ഇദ്ദേഹത്തിന്റെ ഹോട്ടലില്‍ തൊഴിലാളിയായ ഫിറോസിനൊപ്പമാണ് നോമ്പ് മുറി.
ഇനി വരുന്ന കാലങ്ങളിലും ഒരു ദിവസം പോലും ഒഴിവാക്കാതെ റമദാന് വ്രതമെടുക്കുമെന്നാണ് ബാലകൃഷ്ണന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."