HOME
DETAILS
MAL
കെ.എസ്.യു ജില്ലാ തെരഞ്ഞെടുപ്പ്: എ ഗ്രൂപ്പിന് മേല്‍ക്കൈ
backup
March 21 2017 | 23:03 PM
കോട്ടയം: കെ.എസ്.യു ജില്ലാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേല്‍ക്കൈ. എ ഗ്രൂപ്പിലെ ജോര്‍ജ്ജ് പയസിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. 240 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോര്‍ജ്ജ് വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്നതില്‍ ഇരുപത്തിയഞ്ച് ഭാരവാഹികളില്‍ പതിനേഴും എ ഗ്രൂപ്പുകാരാണ്. വൈസ് പ്രസിഡന്റ് സ്ഥാനവും, ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലും ഭൂരിപക്ഷം എ ഗ്രൂപ്പ് സ്വന്തമാക്കി. സംസ്ഥാന ഭാരവാഹികളുടെ വോട്ടെണ്ണല്‍ 25 ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."