കക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഹൈടെക് കെട്ടിടം
നീലേശ്വരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തില്‍ മികവിന്റെ കേന്ദ്രമാക്കാന്‍ തിരഞ്ഞെടുത്ത കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അക്കാദമിക് ബ്ലോക്ക് ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിനു നാളെ ശിലയിടും.രാവിലെ 9.30 നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍, പ്രധാനധ്യാപകന്‍ ഇ.പി രാജഗോപാലന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വി.പ്രകാശന്‍, പി.ടി.എ പ്രസിഡന്റ് വി. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷണശാല, ടോയ്‌ലറ്റ് ശ്രേണി എന്നിവയടങ്ങുന്ന സമുച്ചയം മൂന്നു നിലകളുള്ളതാണ്. ഒന്‍പതു കോടി രൂപയാണു നിര്‍മാണച്ചെലവ്. 25.52 കോടി രൂപയുടെ വികസന പദ്ധതിയാണ് സ്‌കൂള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. പി. കരുണാകരന്‍ എം.പി സ്‌കൂള്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.
പി.ടി.എ നിര്‍മിച്ച പാര്‍ക്കില്‍ കളിയുപകരണങ്ങള്‍, ശാസ്‌ത്രോപകരണങ്ങള്‍, അന്‍പതിലേറെ ചെടികള്‍, മരങ്ങള്‍, തുറന്ന സ്ഥലത്തെ ക്ലാസിനുള്ള സ്ഥലം എന്നിവയുള്‍പ്പെടുന്നതാണ് പെഡഗോഗിക് പാര്‍ക്ക്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനാവും.
വിരമിക്കുന്ന ഇ.പി രാജഗോപാലന്‍, പി. സീത, കെ. ചന്ദ്രന്‍ എന്നിവര്‍ക്ക് യാത്രയയപ്പും ഒരുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, എല്‍.എസ്.എസ്-യു.എസ്.എസ് നേടിയവര്‍ എന്നിവരെ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ അനുമോദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."