കടയം തെങ്ങുംതോട്ടം പാലത്തിന് 70 ലക്ഷത്തിന്റെ ഭരണാനുമതി
പാലാ: പുനലൂര്‍ - മുവാറ്റുപുഴ ഹൈവേയില്‍ കടയം ജങ്ഷനില്‍നിന്ന് മുത്തോലി പഞ്ചായത്തിലെ തെങ്ങുംതോട്ടം ഭാഗത്തേക്ക് പുതുതായി നിര്‍മിക്കുന്ന വാഹന ഗതാഗതയോഗ്യമായ പാലത്തിന് 7 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എം മാണി എം.എല്‍.എ അറിയിച്ചു. കടയം തെങ്ങുംതോട്ടം നിവാസികളുടെ ചിരകാലസ്വപ്നമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്.
മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളി തെങ്ങുംതോട്ടം പ്രദേശത്ത് താമസിക്കുന്ന 300 ലധികം കുടുംബങ്ങള്‍ക്കും പാലാ പൊന്‍കുന്നം റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള മാര്‍ഗമായി തീരുമിത്.
ഇതു സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, വാര്‍ഡ് മെമ്പര്‍ സന്ധ്യ ജി. നായര്‍, ജോസ് പാലമറ്റം, ജോസഫ് പാലത്താനത്ത്, രണ്‍ദീപ് ജി. മീനാഭവന്‍, ഷാജി വില്ലന്‍കല്ലേല്‍, ഈസന്‍ തേവര്‍കാട്ടില്‍, രവി പെരുമ്പ്രാല്‍, സാജു കാരിമറ്റം, കുട്ടപ്പന്‍ മലയില്‍, സജി മേട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോസ് കെ.മാണി എം.പി മുഖാന്തിരം നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ഇതിനാവശ്യമായ തുക കെ.എം മാണി എം.എല്‍.എ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."