ഭൂരിപക്ഷം തെളിയിക്കാന്‍ 24 മണിക്കൂര്‍ മതിയെന്ന് കുമാരസ്വാമി
ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാര സ്വാമി. 15ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
എന്നാല്‍ എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന ഉറച്ച വിശ്വാസമുണ്ട്.ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
നിലവില്‍ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ട്. കോണ്‍ഗ്രസിന് 20ഉം ജെ.ഡി.എസിന് 13 ഉം മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം. വകുപ്പുകളും മന്ത്രി പദങ്ങളും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്കായി ഇരുപാര്‍ട്ടികളുടേയും സംയുക്ത യോഗങ്ങള്‍ ഇന്നലെ ചേര്‍ന്നിരുന്നു.
2013 ല്‍ കിട്ടിയ സീറ്റിനേക്കാളും രണ്ട് സീറ്റ് കുറവാണ് ഇത്തവണ ജനതാദളിന് കിട്ടിയത്. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് പാര്‍ട്ടിക്ക് വലിയ നേട്ടമാണ്. സംസ്ഥാനത്തിന്റെ 24ാം മുഖ്യമന്ത്രിയായാണ് കുമാരസ്വാമി അധികാരമേറുക.
മുതിര്‍ന്ന നേതാക്കളെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത.് കുമാരസ്വാമി ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യും. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി പദം അലങ്കരിക്കുക.
അതേസമയം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നിലെ മര്‍മമായി പ്രവര്‍ത്തിച്ച ഡി..കെ ശിവകുമാറിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നആവശ്യം കോണ്‍ഗ്രസില്‍ നിന്നും ഉയരുന്നുണ്ട്.
കോണ്‍ഗ്രസില്‍ നിന്നുള്ള മലയാളികളായ കെ.ജെ ജോര്‍ജിനും യു.ടി ഖാദറിനും മന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെ.ഡി.എസും പരസ്പരം സഹകരിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ജയനഗറില്‍ കോണ്‍ഗ്രസ് സ്ഥാാര്‍ത്ഥിയായ സൗമ്യ റെഡ്ഡിയെ ജെ.ഡി.എസ് പിന്തുണയ്ക്കും. അതേപോലെ ആര്‍.ആര്‍ നഗറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി രാമചന്ദ്രയെ കോണ്‍ഗ്രസും പിന്തുണയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."