15 ദിവസം കിട്ടിയിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ: അമിത് ഷാ
ന്യൂഡല്‍ഹി: ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ലഭിച്ചിരുന്നെങ്കില്‍ കര്‍ണാടകയിലെ സ്ഥിതി മറ്റൊന്നായേനെയെന്ന് അമിത്ഷാ.
കര്‍ണാടകയിലെ കോണ്‍ഗ്രസ-്‌ജെ.ഡി.എസ് സഖ്യത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാനുള്ള അമിത് ഷായുടെ ചാണക്യതന്ത്രത്തിന് ഏറ്റ തിരിച്ചടിക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുമാരസ്വാമി സര്‍ക്കാര്‍ ജനവഞ്ചകരാണെന്നും അമിത് ഷാ പറഞ്ഞു.15 ദിവസം കിട്ടിയിരുന്നെങ്കില്‍ എം.എല്‍.എമാര്‍ ജനവികാരം മനസിലാക്കി മനസു മാറ്റുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി ശ്രമിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ഒന്നും ചെയ്യേണ്ടിവരില്ല. അവര്‍ സ്വയം താഴെ വീണോളും. ജനഹിതം മാനിക്കാത്ത കോണ്‍,ജെ.ഡി.എസ് സര്‍ക്കാരിനെ ജനങ്ങള്‍ പാഠം പഠിപ്പിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."