HOME
DETAILS

ഇല്ല, ബഗ്ദാദി മരിച്ചിട്ടില്ല; അയാള്‍ പുതിയ തന്ത്രങ്ങളുടെ പണിപ്പുരയിലാണ്

  
backup
May 20 2018 | 18:05 PM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ac%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 

ബഗ്ദാദ്: പലവട്ടം 'കൊല്ലപ്പെടുകയും' 'പുനരവതരിക്കുകയും' ചെയ്ത ഐ.എസ് തലവന്‍ അബൂബക്കര്‍ ബഗ്ദാദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ശക്തികേന്ദ്രങ്ങളില്‍നിന്ന് തോറ്റുപിന്മാറേണ്ടി വന്ന സംഘത്തിനു തിരിച്ചുവരാനുള്ള പുതിയ തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഈ കൊടുംഭീകരനെന്നാണ് വിവരം.
യു.എസ് ഭീകരവാദ വിരുദ്ധ സംഘമാണ് പുതിയ വെളിപ്പെടുത്തലിനു പിന്നില്‍. ബഗ്ദാദി മരിച്ചിട്ടില്ലെന്നും ഭീകരസംഘത്തിന്റെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന കിഴക്കന്‍ സിറിയയില്‍ പോരാട്ടം ശക്തമാക്കി മേഖലയില്‍ തിരിച്ചുവരാനുള്ള ദീര്‍ഘകാല തന്ത്രങ്ങള്‍ മെനയുകയാണ് അയാളെന്നും യു.എസ് വൃത്തങ്ങള്‍ പറയുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണങ്ങളുടെയും പിടിയിലായ ഭീകരരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെയും വെളിച്ചത്തിലാണ് അവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
നിലവില്‍ പൊതുരംഗത്തുനിന്നും സ്വന്തം വൃത്തത്തില്‍നിന്നും ഉള്‍വലിഞ്ഞാണ് ബദ്ഗാദി കഴിയുന്നതത്രെ. ഇത് അനുയായികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും തങ്ങളുടെ 'ഖിലാഫത്തി'ന്റെ തിരിച്ചുവരവിനായി പ്രത്യയശാസ്ത്രപരമായ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമത്തിലാണത്രെ അയാള്‍. സംഘത്തിനു കീഴിലുള്ള സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനും നീക്കമുണ്ട്.
മൗസില്‍, റഖ എന്നിവിടങ്ങളില്‍ ഒരിടത്ത് പുതിയ തന്ത്രങ്ങളുടെ പണിപ്പുരയിലാണു ബഗ്ദാദിയെന്ന് യു.എസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയരക്ടറായിരുന്ന നിക്കോളാസ് റാസ്മുസ്സെന്‍ നിരീക്ഷിച്ചു. ഭാവിതലമുറയെ വിദ്യാഭ്യാസത്തിലൂടെ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ബഗ്ദാദിയും സംഘവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ജൂലൈ നാലിന് ഇറാഖിലെ മൗസിലിലുള്ള ഒരു പള്ളിയിലാണ് ആദ്യമായി ഖിലാഫത്ത് പ്രഖ്യാപനവുമായി ബഗ്ദാദി രംഗത്തെത്തിയത്. ഈയൊരൊറ്റ തവണ മാത്രമാണ് ഇയാള്‍ പൊതുരംഗത്തു കാണപ്പെട്ടത്. ഇടയ്ക്ക് ശബ്ദരേഖകളുമായി രംഗത്തെത്താറുണ്ടെന്നതൊഴിച്ചു നിര്‍ത്തിയാല്‍ കൂടുതലും ഒളിഞ്ഞാണു കഴിയാറ്. ഇതിനിടയില്‍ ബഗ്ദാദി വധിക്കപ്പെട്ടതായി ആറിലേറെ തവണ മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ മരണവാര്‍ത്തയ്ക്കു പിറകെയും ബഗ്ദാദി മരിച്ചിട്ടില്ലെന്നു പറഞ്ഞു വേറെയും പ്രചാരണങ്ങള്‍ നടക്കാറുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണില്‍ ബഗ്ദാദിയുടെ മരണം നൂറുശതമാനം ഉറപ്പാക്കി റഷ്യന്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇറാഖിലും സിറിയയിലും ശക്തമായ തിരിച്ചടിയാണ് നിലവില്‍ ഐ.എസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാഖ് സര്‍ക്കാര്‍ നേരത്തെ തന്നെ ഐ.എസിനുമേല്‍ വിജയം പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago