വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍ കളിസ്ഥലങ്ങള്‍ നിര്‍മിക്കണം
തൃക്കരിപ്പൂര്‍: വലിയപറമ്പ് ഗ്രാമ പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കായിക പരിശീലനത്തിനായി കളിസ്ഥലങ്ങള്‍ നിര്‍മിക്കണമെന്ന് ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ് ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗം കെ റാഷിദ് ഉദ്ഘാടനം ചെയ്തു. ടി.കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. കെ.എം.സി ഇബ്രാഹിം, വി.കെ അഹമദ് ഹാജി, കെ.കെ മുസ്തഫ, ടി.കെ.ബി അഹമദ് ഹാജി, വി.കെ കാത്തിം, പി ഇസ്മായില്‍, കെ.എം.എ ഖാദര്‍, കെ ഉസ്മാന്, യു നജ്മുദ്ദീന്, എം.സി സിറാജ്, പി റഹീം, കെ ഷിഹാബ്, പി ഹനീഫ, എം.സി അഹമദലി, കെ റഷീദ്, കെ.സി അബ്ദുല്ല, കെ.എം.സി ഷാഹിദ് സംസാരിച്ചു.
ഭാരവാഹികള്‍: ഷെരീഫ് മാടാപ്പുറം(പ്രസിഡന്റ്), കെ.കെ മുസ്തഫ, കെ.സി അബ്ദുല്ല(വൈ. പ്രസിഡന്റ്), പി യൂസുഫ്(ജനറല്‍ സെക്രട്ടറി), കെ മുഹമ്മദ്, പി ഷബീര്‍(ജോ.സെക്ര.)വി.കെ കാത്തീം(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."