HOME
DETAILS
MAL
ട്രോമാകെയര്‍ യൂനിറ്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി
backup
May 20 2018 | 18:05 PM
കൊച്ചി: അപകടങ്ങളില്‍ പെടുന്നവരുടെ ജീവന് രക്ഷിക്കാന്‍ സംസ്ഥാനമൊട്ടാകെ ട്രോമാകെയര്‍ യൂനിറ്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പക്ഷാഘാത ചികിത്സാ പദ്ധതി പതിനാല് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ട്രോമാ കെയര്‍ യൂനിറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.
പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ പക്ഷാഘാതത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷനായി. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."