ട്രാക്ക് നവീകരണം: ആലുവ - അങ്കമാലി സെക്ഷനില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം
തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ ഒന്നു വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
ഇതിന്റെ ഭാഗമായി മെയ് 22, 29 തിയതികളിലൊഴികെയുള്ള ദിവസങ്ങളില്‍ ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയായിരിക്കും ഗുരുവായൂര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുക.
മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് ചാലക്കുടി-ഇരിങ്ങാലക്കുട സെക്ഷനില്‍ 90 മിനുട്ടും മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 40 മിനുട്ടും പിടിച്ചിടും. 24ന് പാട്‌ന- എറണാകുളം എക്‌സ്പ്രസ്, 27 ന് ഹൈദരാബാദ്-കൊച്ചുവേളി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കറുകുറ്റി-ചാലക്കുടി സെക്ഷനില്‍ 80 മിനുട്ടും ഹസ്രത്- നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ചാലക്കുടിയില്‍ 90 മിനുട്ടും പിടിച്ചിടും.
അങ്കമാലി സ്റ്റേഷനില്‍ 2 മണിക്കൂര്‍ 20 മിനുട്ട് പിടിച്ചിടുന്ന ട്രെയിനുകള്‍: ഭാവാ നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ്( ഇന്നും 28 നും), ബിക്കാനീര്‍-കൊച്ചുവേളി എക്‌സ്പ്രസ്(24ന്), വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(25ന്), ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് (26ന്), ഓഖ - എറണാകുളം എക്‌സ്പ്രസ് (27ന്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."