ഇന്ത്യക്ക് തോല്‍വിത്തുടക്കം
ബാങ്കോക്: തോമസ് ആന്‍ഡ് യൂബര്‍ കപ്പ് ഫൈനല്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. പുരുഷ വിഭാഗത്തില്‍ (തോമസ്) ഫ്രാന്‍സിനോടും വനിതാ വിഭാഗത്തില്‍ (യൂബര്‍) കാനഡയോടുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. പുരുഷന്‍മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ് ഇന്ത്യയെ 1-4ന് തകര്‍ത്തു.
സിംഗിള്‍സ് പോരാട്ടത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ സായ് പ്രണീത് വിജയത്തോടെ തുടക്കമിട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യക്ക് തോല്‍വി പിണഞ്ഞു. സായ് പ്രണീത് ഫ്രാന്‍സിന്റെ ബ്രിസ് ലെവര്‍ഡെസിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-7, 21-8.
വനിതാ വിഭാഗത്തില്‍ പി.വി സിന്ധുവില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പ്രതീക്ഷയായിരുന്ന സൈന നേഹ്‌വാള്‍ കനേഡിയന്‍ താരം മിഷെല്ലെ ലീയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. സ്‌കോര്‍: 21-15, 16-21, 16-21. വനിതാ ഡബിള്‍സില്‍ മേഘ്‌ന ജക്കംപുതി- പൂര്‍വിഷ എസ് റാം സഖ്യം വിജയം സ്വന്തമാക്കിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസമായത്. 1-4നാണ് വനിതാ വിഭാഗത്തിലും ഇന്ത്യയുടെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."