മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍ താണയില്‍ എബിള്‍ എഡ്യൂക്കേഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പി.പി ഷഫ്‌സീറനെതിരേയാണു ഹൊസ്ദുര്‍ഗ് സി. ഐ കുറ്റപത്രം സമര്‍പ്പിച്ചത്
കാഞ്ഞങ്ങാട്: മെഡിക്കല്‍ സീറ്റ്് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച കേസില്‍ കണ്ണൂര്‍ താണയില്‍ എബിള്‍ എഡ്യൂക്കേഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പി.പി ഷഫ്‌സീറി(30) നെതിരേ ഹൊസ്ദുര്‍ഗ് സി. ഐ സി.കെ സുനില്‍കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃശൂര്‍ അമലാ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു സീറ്റ് തരപ്പെടുത്തി തരാമെന്നു വാഗ്ദാനം നല്‍കി കാഞ്ഞങ്ങാട് അതിയാമ്പൂര്‍ സ്വദേശി നടരാജനില്‍ നിന്നു 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയയെന്ന സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടരാജന്റെ മകന്‍ മനുപ്രസാദിനു വേണ്ടിയായിരുന്നു സീറ്റ് വാഗ്ദാനം നല്‍കിയത്. 2015 ഏപ്രിലില്‍ ഒരു പത്രത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ എന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ പലരെയും വഞ്ചിച്ചത്. ഈ രീതിയില്‍ വാഗ്ദാനം നല്‍കി ഒട്ടനവധി ആളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപ വാങ്ങി തട്ടിപ്പുനടത്തി ജയിലില്‍ കഴിയുന്ന ഷഫ്‌സീറിനെ ഈ കേസിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്രപരസ്യം കണ്ട് ഇയാളുമായി ബന്ധപ്പെട്ട നടരാജന്‍ രണ്ടുതവണയായി 10 ലക്ഷം രൂപ വീതവും പിന്നീട് ബംഗളൂരു ശ്രീനിവാസ കോളജില്‍ സീറ്റ് ശരിയായിട്ടുണ്ടെന്നു പറഞ്ഞ് അവിടെ വച്ച് ഇരുപത് ലക്ഷം രൂപ വീണ്ടും വാങ്ങിയതായും പരാതിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."