പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
കാസര്‍കോട്: നഗരത്തില്‍ പലയിടത്തായി കൂട്ടംകൂടി നില്‍ക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കു നേരെ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു. നിരവധി തവണ ലാത്തിച്ചാര്‍ജ് നടത്തിയ ശേഷമാണു പൊലിസ് ഏഴു തവണ ഗ്രനേഡ് പ്രയോഗിച്ചത്.
മദ്റസ അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്നു രാവിലെ ആറു മുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടംകൂടി നിന്നവര്‍ പ്രകോപനം സൃഷ്ടിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ പൊലിസിനും അടച്ചിട്ട കടകള്‍ക്കും നേരെ കല്ലെറിഞ്ഞു.
എല്ലാ സ്ഥലങ്ങളിലും പൊലിസ് നിരവധി തവണ ലാത്തി വീശിയെങ്കിലും കൂട്ടംകൂടി നിന്നവര്‍ പിരിഞ്ഞു പോയില്ല. തുടര്‍ന്നാണു പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചത്.
കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ തോതിലുള്ള അക്രമം നടന്നു. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."