ബസ് ചാര്‍ജ് കൂടുതലെന്ന്; ആലിപ്പറമ്പില്‍ യാത്രക്കാര്‍ സമരത്തിലേക്ക്
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ്, കരിങ്കല്ലത്താണി ഭാഗങ്ങളില്‍ ബസ് ചാര്‍ജ് കൂടുതലാണെന്നാരോപിച്ച് യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ആലിപ്പറമ്പ്, കരിങ്കല്ലത്താണി, വെട്ടത്തൂര്‍ റൂട്ടിലാണ് കാലങ്ങളായി നിലനിന്നിരുന്ന അധിക ഫെയര്‍ സ്റ്റേജുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സമരത്തിനിറങ്ങുന്നത്.
ഇവരുടെ പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ കഴിഞ്ഞ ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു. കരിങ്കല്ലത്താണിയില്‍ നിന്നും ആലിപ്പറമ്പ്, കാമ്പ്രം, റൂട്ടുകളില്‍ പൂവ്വത്താണി സ്റ്റേജ് ഒഴിവാക്കിയിരുന്നു. സ്റ്റേജുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ട@ാക്കുകയും ചാര്‍ജ് ഒന്‍പതില്‍ നിന്ന് ഏഴാക്കുകയും ചെയ്തിട്ടു@്. റൂട്ടില്‍ നിലവിലുണ്ട@ായിരുന്ന നാലു സ്റ്റേജുകളില്‍ മാട്ടറക്കല്‍ ഒഴിവാക്കി ചാര്‍ജില്‍ ഒരുരൂപയുടെ ഇളവു@ണ്ട്.
അതേ സമയം ഈ റൂട്ടുകളില്‍ ബസുകള്‍ ഈടാക്കിവരുന്ന പഴയ നിരക്ക് തന്നെ വാങ്ങി യാത്രക്കാരെ കബളിപ്പിക്കുകയാണെന്നും ആക്ഷേപമു@്. ടി.കെ ഹംസ, കെ.രാധാകൃഷ്ണന്‍, ടി.കെ അയമു എന്നിവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷി സമരസമിതി രൂപീകരിച്ചിട്ടു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."