യോഗി ആദിത്യനാഥ് പണി തുടങ്ങി; ആദ്യം പൂട്ടിച്ചത് അറവുശാല
വാരണാസി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഹിന്ദുത്വ അജണ്ടകളും നടപ്പാക്കിത്തുടങ്ങി. യോഗി ആദിത്യനാഥ് അധികാരത്തിലേറി രണ്ടാം നാള്‍ വാരണാസിയിലെ അറവുശാല പൂട്ടിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലയാണെന്നു ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം അറവുശാല പൂട്ടി സീല്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ അലഹാബാദിലെ രണ്ടു അറവുശാലകള്‍ പൂട്ടിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ അറവുശാലയും സര്‍ക്കാര്‍ പൂട്ടിച്ചത്.
നേരത്തെ മുസ്‌ലിംകള്‍ക്കെതിരേ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച നേതാവാണ് ആദിത്യനാഥ്. സത്യപ്രതിജഞ ചെയ്തതിനു ശേഷം സംസ്ഥാനത്തെ അറവുശാലകള്‍ പൂട്ടുമെന്ന തരത്തിലുള്ള സൂചനകള്‍ ഉണ്ടായിരുന്നു.
മലീനീകരണ നിയന്ത്രണ ബോര്‍ഡ്,മുനിസിപ്പല്‍ അധികൃതര്‍,പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അറവുശാല സീല്‍ ചെയ്തത്. ഇവിടെ നിന്നും അഞ്ചു ഡസന്‍ അറവു മാടുകളെയും പിടിച്ചെടുത്തിട്ടുണ്ട്. കടയുടമസ്ഥനു അറവുമാടുകളെ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് മാടുകളെ പിടിച്ചെടുത്തതെന്നാണ് പൊലിസ് പറയുന്നത്. 2012ല്‍ ഈ അറവുശാല പൂട്ടാന്‍ ഉത്തരവിട്ടതാണെന്നും എന്നാല്‍ രഹസ്യമായി ഇത് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."