ട്രാന്‍സ്ജെന്‍ഡര്‍ സര്‍വെ തുടങ്ങി
കണ്ണൂര്‍: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാര്‍ക്കുളള തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ സര്‍വെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗത്തില്‍പ്പെട്ട കാവ്യയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. മാര്‍ച്ച് 31 വരെയാണ് സര്‍വെ. ഭിന്നലിംഗക്കാരുടെ ജില്ലാതല സി.ബി.ഒകള്‍, ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ എന്നിവരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്.
സി.ബി.ഒകളില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവരെയും ചെയ്യാത്തവരെയും ഉള്‍പ്പെടുത്തിയാണ് പുതിയ വിവരശേഖരണം. കൂടാതെ ഇവരെ അറിയുന്ന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഭിന്നലിംഗക്കാര്‍ക്ക് നേരിട്ടും ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസില്‍ വിവരങ്ങള്‍ നല്‍കാം.
സര്‍വെയിലൂടെ കണ്ടെത്തുന്നവരെ പങ്കെടുപ്പിച്ച് ഏപ്രില്‍ 15 മുതല്‍ 30 വരെ ജില്ലാതലത്തില്‍ സംഗമങ്ങള്‍ നടത്തും. ഫോണ്‍ 9895108553, 9447537164, 2707699.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."