മാലിന്യം തള്ളുന്നത് പൊതു സ്ഥലങ്ങളില്‍ കല്ലാച്ചിയില്‍ മാലിന്യത്തിന് തീപിടിച്ചു
നാദാപുരം: റോഡരികില്‍ നിക്ഷേപിച്ച മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ എട്ടോടെ നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ ചിറയില്‍ പറമ്പില്‍ ഒഴിഞ്ഞ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
ചേലക്കാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തീ നിയന്ത്രണ വിധേയമാക്കി. കല്ലാച്ചി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നത് പരിസരത്തു പതിവായതോടെ തീപിടിത്തവും ആവര്‍ത്തിക്കുകയാണ്. ഇതു രണ്ടാം തവണയാണ് ഇവിടെ തീപിടിത്തമുണ്ടാകുന്നത്.
നാദാപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം പരിസര വാസികളുടെ സമരത്തെ തുടര്‍ന്ന് അടച്ചതോടെ ഒരു വര്‍ഷത്തിലധികമായി നാദാപുരം കല്ലാച്ചി ടൗണുകളിലെ മാലിന്യനീക്കം തടസപ്പെട്ടിരിക്കുകയാണ്. ബദല്‍ സംവിധാന ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ ആളുകള്‍ മാലിന്യങ്ങള്‍ ടൗണിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടിയിട്ടു കത്തിക്കുകയാണ്.
മാലിന്യം തള്ളുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് പഞ്ചായത്ത് നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കിലും നിയമം പാലിക്കാന്‍ തയാറാകാത്തതാണ് മാലിന്യം കുമിഞ്ഞു കൂടാന്‍ ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേക സ്ഥലത്തു കൂട്ടിയിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."