വനിതാ മതപഠന ക്ലാസും മതപ്രഭാഷണവും സമാപിച്ചു
കുന്നംകുളം: എസ്.കെ.എസ്.എസ്.എഫ് ആയമുക്ക് യൂനിറ്റിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന റിലീഫ് വിതരണവും, വനിതാ മതപഠന ക്ലാസും, മതപ്രഭാഷണവും സമാപിച്ചു. റംസാന്റെ ഭാഗമായി കോയകുട്ടി ഉസ്താദ് നഗറില്‍ നടന്ന 100ല്‍പരം കുടംബങ്ങള്‍ക്കുള്ള റിലീഫ് വിതരണം ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് കെ.എസ് കരീം ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ആര്‍.കെ സുധീര്‍ അധ്യക്ഷനായിരുന്നു. എം.ഐ.സി ജില്ലാ പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കി.
പരിപാടിയില്‍ ഫാത്തിമ ഷെറിന്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കിയ നല്ല കുടുംബം എങ്ങിനെ എന്ന വിഷയത്തില്‍ വനിതകള്‍ക്ക് മാത്രമായ പഠന ക്ലാസ്, മുജീബ് റഹ്മാന്‍ മന്നാനിയുടെ മതപ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു.
ഖതീബ് സി.കെ മുഹമ്മദലി ബാഖവി, ആര്‍.എം ഫൈസല്‍, ആര്‍.എസ് അബൂബക്കര്‍ ഹാജി, കെ.എ അബ്ദുല്ല ഹാജി, ആര്‍.കെ ലത്തീഫ് ഹാജി, എം.എസ് മുഹമ്മദ് കോയ, ആര്‍.കെ സുബൈര്‍, സി.എം നജീബ്, ആര്‍.കെ റഫീഖ്, ആര്‍.എസ് മുത്തലിബ്, ആര്‍.എസ് ഖാലിദ്, ആര്‍.കെ മുഹമ്മദ്‌സാലി, അബ്ദുള്‍ലത്തീഫ് നിസാമി, അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍, ആര്‍.എം നൗഷാദ് സംസാരി ച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."