സ്വപ്നയുടെ കാലിലൂടെ വിരിയുന്നത് വര്‍ണലോകം
വടക്കാഞ്ചേരി: ജന്മനാ ഇരുകൈകളുമില്ലാത്ത യുവതി കാലുകള്‍ കൊണ്ട് ചിത്ര രചന നടത്തി വിസ്മയം തീര്‍ക്കുന്നു.
മുവാറ്റുപുഴ സ്വദേശിനി കൊച്ചുമുട്ടം വീട്ടില്‍ പരേതനായ അഗസ്റ്റിന്റേയും, സോഫിയയുടേയും നാല് മക്കളില്‍ മൂത്ത മകളള്‍ സ്വപ്നയാണ് വിസമയമാകുന്നത്. ആലപ്പുഴ സെന്റ് ജോസഫ് കോളജില്‍ നിന്നും ചരിത്ര വിഷയത്തില്‍ ബി.എ ബിരുദം നേടിയ സ്വപ്ന ഖത്തര്‍, സിംഗപൂര്‍, തുടങ്ങിയ വിദേശ രാജ്യങ്ങളിലും ചിത്ര രചനയും, പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. ഇതിനോടകം 1500 ഓളം ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ സ്വപ്നക്ക് സാധിച്ചിട്ടുണ്ട്.
ദൈവവും, മനുഷ്യരും, പ്രകൃതിയുമെല്ലാം സ്വപ്നയുടെ ക്യാന്‍വാസില്‍ മിഴിവോടെ നിലകൊള്ളുകയാണ്. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്വപ്ന അഗസ്റ്റിന്റെ ചിത്ര പ്രദര്‍ശനം ഫാ. ഡോ. ജോസ് മഞ്ഞയില്‍ ഉദ്ഘാടനം ചെയ്തു. ജോളി വടക്കന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."