സാമൂഹ്യക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് എന്‍.എസ്.എസ്
കൂത്താട്ടുകുളം: മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ് യൂനിയന്‍ വിവിധ സാമൂഹ്യക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് യൂനിയന്‍ പ്രസിഡന്റ് ആര്‍.ശ്യാംദാസ് പറഞ്ഞു. ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം, ആധ്യാത്മിക പഠന കേന്ദ്രം ,മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വിഷന്‍ 2018 എന്ന പേരില്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യൂനിയന്‍ പരിധിയില്‍ വരുന്ന 59 കരയോഗങ്ങളിലും നമ്മുടെ ആരോഗ്യം പ്രവര്‍ത്തന പരിപാടിയാരംഭിക്കും. തിരുമാറാടി എന്‍.എസ്.എസ്. കരയോഗം കുടുബമേളയില്‍ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം യൂനിയന്‍ പ്രസിഡന്റ് ആര്‍. ശ്യാംദാസ് നിര്‍വഹിച്ചു.
എടപ്രക്കാവ് കല്യാണമണ്ഡപത്തില്‍ നടന്ന കുടുംബമേള യൂനിയന്‍ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം കെ.എന്‍.രാമന്‍ നായര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ പുരസ്‌കാര വിതരണം ആധ്യാത്മിക വിഭാഗം കോഓര്‍ഡിനേറ്റര്‍ എ.ബി. ജനാര്‍ദ്ദനന്‍ നായര്‍ നിര്‍വഹിച്ചു. ജനറല്‍ മെഡിസിനില്‍ എം.ഡി. ലഭിച്ച രഞ്ജിനി രാധാകൃഷ്ണനെ എച്ച്.ആര്‍.ഡി. കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. വിജയകുമാര്‍ ആദരിച്ചു.
മാസകരയോഗങ്ങളില്‍ പൂര്‍ണ്ണമായി പങ്കെടുത്തവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ യൂനിയന്‍ സെക്രട്ടറി എ.കെ. ജയകുമാര്‍ വിതരണം ചെയ്തു. യൂനിയന്‍ വനിതാ സമാജം സെക്രട്ടറി ജയ സോമന്‍, പി.എം. സനല്‍കുമാര്‍, എം.എസ്. രാധാകൃഷ്ണന്‍ നായര്‍, വി.ജി. രാമചന്ദ്രന്‍ നായര്‍, സുജിത്ത് മോഹന്‍, രമ മുരളീധരക്കൈമ്മള്‍, എം.ആര്‍. നാരായണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."