ടാങ്കര്‍ ലോറി ആശുപത്രിയുടെ മതില് ഇടിച്ചു തകര്‍ത്തു; രണ്ട് പേര്‍ക്ക് പരുക്ക്
അരൂര്‍: ടാങ്കര്‍ ലോറി അരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മതിലില്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരുക്ക്.
ടാങ്കര്‍ ഡ്രൈവര്‍ മൂക്കന്നൂര്‍ കാരേഴത്ത് ജെയിംസ് വര്‍ഗ്ഗീസ് (48) സഹയാത്രികന് ആലപ്പുഴ കാഞ്ഞിരംചിറ അറ്റത്തുപറമ്പില് എബിന് ബാബു (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ മരട് ലെയ്ക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ലയില്‍ ഇന്ധനം ഇറക്കി അങ്കമാലിക്ക് പോകുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചേ ഒരു മണിക്കായിരുന്നു അപകടം. അരൂര്‍ വില്ലേജ് ഓഫീസിനു സമീപം വച്ച് നിയന്ത്രണം തെറ്റിയ ടാങ്കര്‍ ലോറി ദേശീയപാതയോരത്ത് നിന്നിരുന്ന ഇലട്രിക്കല്‍ പോസ്റ്റ് ഇടിച്ചു മറിച്ച ശേഷം അരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കെ.വി ലൈന്‍ കടന്നു പോകുന്ന പോസ്റ്റാണ് ടാങ്കര്‍ തകര്‍ത്തത്.
കമ്പി പൊട്ടി നിലത്തു വീണ ഉടനെ സ്വയം വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ടാങ്കര്‍ ലോറി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."