HOME
DETAILS
MAL
നിപ്പാ വൈറസ് ബാധ: ചികിത്സയിലുള്ള രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രിയുടെ ഭീഷണി
backup
May 21 2018 | 05:05 AM
കോഴിക്കോട്: പണം അടച്ചില്ലെങ്കില്‍ ചികിത്സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികില്‍സ നിഷേധിച്ചത്. അതേസമയം, ബില്‍ തുക അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഒന്നേകാല്‍ ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് ആശുപത്രി അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിപ്പാ വൈറസ് ബാധയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ സൗജന്യ ചികില്‍സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."