ഈരാറ്റുപേട്ട നഗരത്തില്‍ സീബ്രാലൈനുകളില്ല; യാത്രക്കാര്‍ ദുരിതത്തില്‍
ഈരാറ്റുപേട്ട: തിരക്കേറിയ ഈരാറ്റുപേട്ട നഗരത്തില്‍ റോഡ് മുറിച്ചുകടക്കണമെങ്കില്‍ ഡ്രൈവര്‍മാര്‍ കനിയണം. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വരച്ചിരുന്ന സീബ്രാലൈനുകള്‍ റോഡ് ടാറിംഗ് മൂലം അപ്രത്യക്ഷമായിട്ട് 3 മാസമായി .ഇതുവരെയും സീബ്രാലൈനുകള്‍ വരയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാല്‍നട യാത്രക്കാര്‍ യഥേഷ്ടം റോഡ് മുറിച്ച് കടക്കാന്‍ തുടങ്ങിയത് അപകടങ്ങള്‍ വഴി വെക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളും പ്രായമേറിയവരുമാണ് സീബ്രാലൈനില്ലാത്തതിനാല്‍ ഏറെ ക്ലേശിക്കുന്നത്.നഗരത്തില്‍ സ്ഥിരമായി പൊലീസ് സാന്നിധ്യമില്ലാത്തതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു.
നൈനാര്‍ പള്ളി മുന്നിലും സെന്‍ട്രല്‍ ജംഗ്ഷനിലും അരുവിത്തുറ പള്ളിയുടെ മുന്നിലും മുട്ടം ജങ്ഷനിലും ചേന്നാട് കവലയിലും, കെ.എസ്.ആര്.ടി.സി.ക്ക് മുന്നിലും യാത്രക്കാര്‍ റോഡ് കടക്കാന്‍ ബുദ്ധിമുട്ടുന്നു. ഡ്രൈവര്‍മാരുടെ കനിവ് കൊണ്ടു മാത്രമാണ് ഇവിടങ്ങളില്യാത്രക്കാര് റോഡ് മുറിച്ചു കടക്കുന്നത്. ഇവിടങ്ങളില്‍ അടിയന്തിരമായി സീബ്രാലൈനുകള്‍ വരയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."