സോഫ്റ്റ്വെയര് സജ്ജമായി
മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതി ഓണ്‍ലൈനായി നല്‍കുന്നതിന് ഇ-പരിഹാര സോഫ്റ്റ്വെയര് തയാറായി. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഐ.ടി മിഷന് തയാറാക്കിയ ഈ സോഫ്റ്റ്വെയര് വഴി പരാതികള്‍ നല്‍കാം. പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട് നിരീക്ഷിക്കുമെന്നതാണ് പ്രത്യേകത.
epariharam.kerala.gov.in വിലാസത്തിലൂടെയാണ് പരാതി നല്‍കേണ്ടത്. നേരിട്ട് ടൈപ്പ് ചെയ്യുകയോ എഴുതി സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയോ ആവാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈനായി അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ് ഇ-അനുമതി. വാഹനങ്ങള്‍, മൈക്ക് പെര്മിഷന്, പൊതുയോഗങ്ങള്‍, റാലികള്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും സോഫ്റ്റ്വെയര് വഴി അപേക്ഷ നല്‍കാം.
eanumathi.kerala.gov.in ആണ് വിലാസം. ഇതുസംബന്ധിച്ചു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇലക്ഷന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ പരിശീലനം നല്കി. എന്‍.ഐ.സി ജില്ലാ ഓഫിസര്‍ കെ.പി പ്രതീഷ്, ജില്ലാ ഐ.ടി സെല്‍ കോഡിനേറ്റര്‍ എ.ഇ ചന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."