HOME
DETAILS

Happy Birthday കാസ്രോട്

  
backup
May 21 2018 | 06:05 AM

happy-birthday-kazerkode

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലയായ കാസര്‍കോട് സ്ഥാപിതമായത് 1984 മെയ് 24നാണ്.

കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടല്‍ വടക്ക് കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കഡ ജില്ല (ദക്ഷിണ കനാറ ജില്ല), തെക്ക് കണ്ണൂര്‍ ജില്ല എന്നിവയാണ് അതിരുകള്‍. മലയാളത്തിന് പുറമേ തുളു ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്. കാസര്‍കോട്ടെ സംസാരഭാഷയായ മലയാളത്തില്‍ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. രൂപീകരണത്തിന് മുന്‍പ് ഈ ഭൂവിഭാഗം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നീ നാല് താലൂക്കുകള്‍ അടങ്ങുന്നതാണ് ജില്ല.

ഭാഷകള്‍


ബഹുഭാഷാ പ്രദേശമാണ് കാസര്‍കോട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശത്തു കിടക്കുന്ന കാസര്‍കോടില്‍ ഏഴില്‍ കൂടുതല്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നു. മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും കന്നഡ, തുളു, കൊങ്കണി, ബ്യാരി, മറാത്തി, കൊറഗ, തമിഴ്, ഹിന്ദി എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസര്‍കോട് വകഭേദം തനിമയുള്ളതാണ്. തുളു, കന്നഡ ഭാഷകളുടെ സ്വാധീനം ഈ പ്രത്യേക ഭാഷാഭേദത്തെ രൂപപ്പെടുത്തി.

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍


കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസര്‍കോട്
പടന്നക്കാട് കാര്‍ഷിക കോളജ്
ഗവ. കോളജ്, കാസര്‍കോട്
ഗവ. കോളജ്, മഞ്ചേശ്വരം
കേന്ദ്ര സര്‍വകലാശാല, പെരിയ
നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട്

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


ബേക്കല്‍ കോട്ട
പൊവ്വല്‍കോട്ട
ഹോസ്ദുര്‍ഗ് കോട്ട
കോട്ടപ്പുറം
വലിയപറമ്പ്
റാണിപുരം
നിത്യാനന്ദാശ്രമം
ചന്ദ്രഗിരി കോട്ട
ആനന്ദാശ്രമം

പ്രധാന ആരാധനാലയങ്ങള്‍


തളങ്കര മാലിക് ദിനാര്‍ പള്ളി
ജൈനക്ഷേത്രം
മധൂര്‍ ശ്രീ മദനന്ദേശ്വര ക്ഷേത്രം
മല്ലികാര്‍ജ്ജുന ക്ഷേത്രം, കാസര്‍കോട്

കോട്ടകളുടെ നാട്


ചെറുതും വലുതുമായ നിരവധി കോട്ടകള്‍ കാസര്‍കോട് ജില്ലയുടെ പ്രത്യേകതയാണ്. ബേക്കല്‍, ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെട്ട കോട്ടകള്‍ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു.

നദികളുടെ പെരുമ


കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നദികള്‍ കാസര്‍കോടാണ്. കൂര്‍ഗില്‍നിന്ന് ആരംഭിച്ച് തളങ്കരയില്‍ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം 12 നദികള്‍ ജില്ലയിലുണ്ട്. 64 കിലോമീറ്റര്‍ നീളമുള്ള കാര്യങ്കോട് പുഴയാണ് നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഷിറിയ പുഴ (61 കിലോമീറ്റര്‍), ഉപ്പള പുഴ (50 കിലോമീറ്റര്‍), മൊഗ്രാല്‍ പുഴ (34 കിലോമീറ്റര്‍), ചിത്താരിപ്പുഴ (25 കിലോമീറ്റര്‍), നിലേശ്വരം പുഴ (47 കിലോമീറ്റര്‍), കാവ്വായിപ്പുഴ (23 കിലോമീറ്റര്‍), മഞ്ചേശ്വരം പുഴ (16 കിലോമീറ്റര്‍), കുമ്പള പുഴ (11 കിലോമീറ്റര്‍), ബേക്കല്‍ പുഴ (11 കിലോമീറ്റര്‍) കളനാട് പുഴ (എട്ട് കിലോമീറ്റര്‍).

നിയമസഭാ മണ്ഡലങ്ങള്‍


മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍.


മുഖം മാറണം, ഇനിയുമേറെ


34 തികയുന്ന കാസര്‍കോട് ജില്ലയുടെ മുഖം ഇനിയുമേറെ മാറാനുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കേന്ദ്ര സര്‍വകലാശാലയുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കാനായെങ്കിലും കാസര്‍കോടിന്റെ മുഖം ഇനിയുമേറെ മാറേണ്ടതുണ്ട്. വ്യവസായ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനായി സ്ഥാപിച്ച ഉദുമ സ്പിന്നിങ് മില്ലടക്കം പൂട്ടിക്കിടക്കുകയാണ്. ചക്രശ്വാസം വലിക്കുന്ന ഭെല്‍ ഇ.എം.എല്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെങ്കിലും വ്യവസായ മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കേണ്ടതുണ്ട്. കാസര്‍കോട് ജില്ലയുടെ സാധ്യതകളെ വ്യവസായ മേഖലയില്‍ ഇപ്പോഴും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയില്‍ എല്ലായിടത്തും ഉള്ള വികസനവും സാധ്യതകളുമല്ലാതെ പുതിയതൊന്ന് ചൂണ്ടിക്കാട്ടാനില്ല. ഏറെ പ്രതീക്ഷയോടെ കാസര്‍കോടിനായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് എങ്ങുമെത്താതെ കിടക്കുകയാണ്. കേന്ദ്ര സര്‍വകലാശാലക്കൊപ്പം നടപ്പാവുമെന്ന് കരുതിയ കേന്ദ്ര മെഡിക്കല്‍ കോളജ് ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.


ശ്രദ്ധിക്കപ്പെടാതെ ഇപ്പോഴും കിടക്കുന്ന മറ്റൊരു മേഖല വിനോദസഞ്ചാരത്തിന്റേതാണ്. അനന്തസാധ്യതകള്‍ തുറന്നിടുന്ന ഈ മേഖല ഇപ്പോഴും ശൈശവ ഘട്ടം പിന്നിട്ടിട്ടില്ല.
ബേക്കല്‍ കോട്ടയടക്കമുള്ള കോട്ടകളെയും ആരാധനാലായങ്ങളെയും റാണിപുരം അടക്കമുള്ള മലയോര ടൂറിസം മേഖലയെയും ഉള്‍ക്കൊള്ളിച്ച് ബൃഹത് ടൂറിസം ശൃംഖല ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തില്‍ ഘട്ടംഘട്ടമായി ചില പദ്ധതികളും പ്രഖ്യാപനങ്ങളും നടക്കുന്നുവെങ്കിലും നശിപ്പിക്കാതെ കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും ഇരകളുടെ പുനരധിവാസ ഗ്രാമങ്ങളുടെ നിര്‍മാണവുമെല്ലാം നടപ്പാവാനുണ്ട്. കുടിവെള്ളത്തിന് ഏറ്റവും കുടുതല്‍ ക്ഷാമം നേരിടുന്ന ജില്ലയാണ് കാസര്‍കോട്. പാഴായ തടയണകളുടെ കൂമ്പാരമുണ്ട് ജില്ലയില്‍. ഇവ ഉപയോഗപ്രദമാക്കിയാല്‍ വലിയ തോതില്‍ ഗുണം ചെയ്യും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും ഇപ്പോഴും ഏറ്റവും കുടുതല്‍ കുട്ടികള്‍ പ്രാഥമിക പഠനത്തിനിടയില്‍ കൊഴിഞ്ഞ് പോകുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നാണ്. പ്രവൃത്തി പാതിവഴിയിലായതും ഇഴഞ്ഞു നീങ്ങുന്നതും പൂര്‍ണമായും ഉപേക്ഷിച്ചതുമായ നിരവധി പദ്ധതികളുണ്ട് ജില്ലയില്‍. ഇവയ്‌ക്കെല്ലാം മുന്‍ഗണനാക്രമമുണ്ടാക്കി നടപ്പാക്കാനുള്ള തീവ്രശ്രമവും ഉണ്ടാവേണ്ടിയിരിക്കുന്നു. തലസ്ഥാനത്തുനിന്ന് വികസനമെത്തുമ്പോള്‍ വണ്ടി കണ്ണൂരില്‍ സ്‌റ്റോപ്പാവുന്ന അവസ്ഥ മാറണം. ഓട്ടം കഴിഞ്ഞ് കണ്ണൂരില്‍ നിര്‍ത്തിയിടുന്ന 10ഓളം ട്രെയിനുകള്‍ കാസര്‍കോട് നീട്ടാനുള്ള നടപടികള്‍ ഉണ്ടാവണം. കാസര്‍കോടിന്റെ സാംസ്‌കാരിക, കലാപരിസരം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവണം.


ജില്ലയുടെ തനത് വിഭവങ്ങള്‍ ഉപയോഗിച്ച് തന്നെ കാസര്‍കോടിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയണം. ജില്ലാ പഞ്ചായത്തും മൂന്ന് നഗരസഭകളും ബ്ലോക്ക്, പഞ്ചായത്തുകളുമുള്ള ജില്ലയില്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളും ഓരോ സ്വപ്ന പദ്ധതി നടപ്പാക്കിയാല്‍ അത് കേരളത്തിന് തന്നെ മാതൃകയാവും.


ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികള്‍


കാസര്‍കോട് ജില്ലയുടെ സ്വപ്ന പദ്ധതിയായിരുന്നു പെരിയ എയര്‍സ്ട്രിപ്പ്. പ്രാവര്‍ത്തികമാവില്ലെന്ന് കരുതിയ പദ്ധതി നടപ്പാക്കാനുള്ള കരുത്തുറ്റ പ്രയത്‌നത്തിലാണ് ജില്ലാ പഞ്ചായത്ത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ചെറുവിമാനങ്ങളിറങ്ങുന്ന സ്ഥലമായി പെരിയ മാറും. ഇതിനുള്ള ചര്‍ച്ചകള്‍ ഒരു ഘട്ടത്തില്‍ നടന്നു കഴിഞ്ഞു. ഈ പദ്ധതി നടപ്പായാല്‍ കാസര്‍കോടിന് അതൊരു തിലകക്കുറിയാകും. ഇതേ മാതൃകയില്‍ തന്നെ ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്കും ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങി കഴിഞ്ഞു.
ഇതേ മാതൃകയില്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ പദ്ധതികള്‍ ആസ്വദിക്കാവുന്നതാണ്.


ജില്ല സ്ഥാപക ദിനത്തില്‍ പ്രത്യേക വികസന സെമിനാര്‍


കാസര്‍കോട് ജില്ല രൂപീകരിച്ച 24ന് കാസര്‍കോട് ജില്ലയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക വികസന സെമിനാര്‍ നടത്തും.
സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വികസന സെമിനാറില്‍ പ്രഗത്ഭര്‍ പങ്കെടുക്കും. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന വികസന സെമിനാര്‍ 24ന് വൈകിട്ട് മൂന്നിന് വ്യവസായ കായിക മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ മേധാവിമാരും ഉദ്യോഗസ്ഥരും പ്രത്യേക വികസന സെമിനാറില്‍ പങ്കെടുക്കും.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago