ചക്ക വൈവിധ്യവുമായി കൃഷിവകുപ്പ്
തൃശൂര്‍: ഉല്‍പ്പന്നവിപണന പ്രദര്‍ശനമേളയായ 'സമഗ്ര'യില്‍ വൈവിധ്യമാര്‍ന്ന ചക്ക ഉല്‍പന്നങ്ങളും തൈകളും പരിചയപ്പെടുത്തി കൃഷിവകുപ്പ്്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ ഒരുക്കിയ പ്രദര്‍ശനത്തിലാണു ചക്കയുടെ വൈവിധ്യലോകം സന്ദര്‍ശകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു കൃഷിവകുപ്പ് ശ്രദ്ധേയമാകുന്നത്.
250 ഓളം ചക്കയിനങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. തേന്‍ വരിക്ക, കൂഴച്ചക്ക, താമരച്ചക്ക, രുദ്രാക്ഷ ചക്ക, ഔഷധ ഗുണമുള്ള മുള്ളാത്ത തുടങ്ങിയ നാടന്‍ ഇനങ്ങള്‍ മുതല്‍ മലേഷ്യയില്‍നിന്നുള്ള ചുവന്ന ഡ്യൂറിയാന്‍, ഡാങ്ങ്‌സൂര്യ തുടങ്ങിയ വിദേശയിനം ചക്കകളും കാര്‍ഷിക സര്‍വകലാശാല ഗവേഷണത്തിലൂടെ കണ്ടെത്തിയ സിന്ധു ചക്കയും പ്രദര്‍ശനത്തിലുണ്ട്.
കാന്‍സര്‍, കൊളസ്‌ട്രോള്‍ നിയന്ത്രണം എന്നിവയ്ക്ക് ഏറെ ഉപകാരപ്രദമായ ചക്കകളുടെ അപൂര്‍വ വിപണിയാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ചക്കയുടെ ഔഷധസാധ്യതകളും സന്ദര്‍ശകര്‍ക്കായി വിവരിച്ചു നല്‍കുന്നുണ്ട്. ചക്കവരട്ടി, ചക്ക ഐസ്‌ക്രീം, ചക്കപ്പുഴുക്ക്, ചക്ക ഉണ്ണിയപ്പം, ചക്കമുറുക്ക് തുടങ്ങിയ ചക്ക നിര്‍മിത ഉല്‍പന്നങ്ങള്‍ മേളയ്‌ക്കെത്തുന്നവരെ ആകര്‍ഷിക്കുന്നു.
ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി വിവിധ സംഘങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ പങ്കാളികളാണ്. കൃഷിവകുപ്പില്‍ മെക്കാനിക്കും കോട്ടയം സ്വദേശിയുമായ ടി.കെ സുഭാഷിന്റെ ചക്കയില്‍ നിര്‍രിച്ച ശില്‍പ്പങ്ങളും മേളയിലെ വേറിട്ട കാഴ്ചയാണ്. ചക്കയുടെ അന്താരാഷ്ട്ര വിപണിയെ മുന്നില്‍ കണ്ട് പ്രമേഹ നിയന്ത്രണത്തിനായി ഹെല്‍ത്തി ഫുഡ് വിഭാഗത്തില്‍ കോതമംഗലത്തുനിന്ന് പുറത്തിറക്കിയ ജാക്ക്ഫ്രൂട്ട്-365 മേളയില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."