HOME
DETAILS
MAL
ഇന്ത്യയില്‍ 2000 സെയില്‍സ് ഔട്ട്ലെറ്റുകളും കടന്ന് മാരുതി സുസുക്കി
backup
March 22 2017 | 08:03 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ കുതിച്ചു മുന്നേറുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ വില്പന കേന്ദ്രങ്ങള്‍ 2000 കടന്നു. മാരുതി സുസുക്കി ഡീലര്‍ഷിപ്പ്,നെക്സ,ട്രൂ വാല്യൂ എന്നിവയെല്ലാം അടങ്ങിയ കണക്കാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് കമ്പനി 1100ല്‍ നിന്ന രണ്ടായിരത്തിലേക്ക് കുതിച്ചത്.
രാജ്യത്തെ കാര്‍ വിപണിയില്‍ മറ്റു കമ്പനികളെ ബഹുദൂരം പിന്നിലാക്കിയാണ് മാരുതിയുടെ മുന്നേറ്റം. ഹ്യൂണ്ടായിക്ക് 475 ഡീലര്‍ഷിപ്പുകളും 1226 സര്‍വീസ് പോയിന്റുകളുമാണ് ഇന്ത്യയിലുള്ളത്. ടാറ്റ മോട്ടോര്‍സിന് 597 സെയില്‍സ് ഔട്ട്ലെറ്റുകളാണുള്ളത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാരുതി സുസുക്കി ഇന്ത്യയിലെ 800 നഗരങ്ങളില്‍ നിന്ന് 1634 നഗരങ്ങളിലേക്കാണ് കുതിച്ചത്. 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 4000 ഔട്ട്ലെറ്റ് തുറക്കണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."