അശ്ലീല വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനെതിരേ കര്‍ശന നടപടിക്ക് സുപ്രിംകോടതി
ന്യൂഡല്‍ഹി: അശ്ലീല വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതു തടയാന്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്ന് സുപ്രിംകോടതി. കുട്ടികള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയുന്നതിനു സമിതി നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയകളില്‍ അശ്ലീല വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
അശ്ലീല വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതു തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നു കമ്മിറ്റി കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.
സോഷ്യല്‍ മീഡിയകളില്‍ ഇത്തരം അശ്ലീല വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയുന്നതിന്റെ സാങ്കേതികവശങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറിനോടും ഇന്റര്‍നെറ്റ് കമ്പനികളോടും കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമായ തീരുമാനം അറിയിക്കാന്‍ ആറുമാസത്തെ സമയം കോടതി കേന്ദ്രസര്‍ക്കാറിന് അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."