യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു
തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ദീപുവിനെ ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കരമന പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.
ഇന്നലെ രാവില 10.30ന് സിവില്‍ ഡ്രസില്‍ ആശുപത്രിയിലെത്തിയ കരമന പൊലിസ് സംഘം നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയത് ദീപുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ജീപ്പില്‍ കയറ്റി ഒരുമണിക്കൂറോളം ചികിത്സയിലായിരുന്ന ദീപുവിനെ മര്‍ദ്ദിച്ചശേഷം കരമന സ്റ്റേഷനില്‍ എത്തിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസിന്റെ അറസ്റ്റ് നടന്നത്.
ആര്‍.എസ്.എസ് ആക്രമണത്തില്‍ അവശനായ ദീപുവിനെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസ് എടുത്തത്. അറസ്റ്റ് വിവരമറിഞ്ഞ് ഡി.സി.സി സെക്രട്ടറി കൈമനം പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എസ്.എം ബാലു, പ്രസാദ്, വണ്ടിത്തടം പ്രദീപ്, നേമം ഷജീര്‍, വിപിന്‍, സുവിത്ത്, പൂജപ്പുര രാജേഷ്, സുരാജ്, പാപ്പനംകോട് രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ എത്തി കരമന സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
കരമന നീറമണ്‍കര ശിവക്ഷേത്രത്തിലെ തിരഞ്ഞെടുപ്പില്‍ കാവി വല്‍ക്കരണം നടത്താന്‍ ശ്രമിച്ചതിനെതിരേ ശബ്ദിച്ചു എന്നതിന്റെ പേരിലാണ് ദിപുവിന് നേരെ ആര്‍.എസ്.എസ് അക്രമണം നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാലോടുകൂടി നടന്ന ക്ഷേത്രത്തിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."