കോടിയേരിയുടെ വേദിക്കരികെ ബോംബെറിഞ്ഞ ബി.ജെ.പിക്കാരെ പിടികൂടാത്തതെന്തെന്ന് വി.ടി ബല്‍റാം
തിരുവനന്തപുരം: തലശ്ശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികെ ബോംബെറിഞ്ഞ കേസിലെ പ്രതികളായ ബി.ജെ.പിക്കാരെ പൊലിസ് എന്തുകൊണ്ട് ഇതുവരെ പിടികൂടിയില്ലെന്ന് വി.ടി ബല്‍റാം. നിയമസഭയില്‍ ഇതു സംബന്ധിച്ച് താന്‍ ചോദിച്ച ചോദ്യവും അതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും സഹിതം ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ബല്‍റാം ഈ ചോദ്യം ഉന്നയിക്കുന്നത്.സംഭവത്തില്‍ ന്യൂമാഹി പൊലിസ് കേസെടുത്തിരുന്നെന്നും ബി.ജെ.പി പ്രവര്‍ത്തകരായ ആറു പേരാണ് പ്രതികളെന്നും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ബല്‍റാമിന് കൊടുത്ത മറുപടിയിലുണ്ട്. മാര്‍ച്ച് ഏഴിനാണ് നിയമസഭയില്‍ ബല്‍റാം ചോദ്യമുന്നയിച്ചത്.
കേസിലെ പ്രതികളെ രണ്ടു മാസമായിട്ടും പൊലിസിന് അറസ്റ്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. കേരളത്തിലെ പൊലിസിനെ നിയന്ത്രിക്കുന്നത് പിണറായി വിജയനോ കുമ്മനം രാജശേഖരനോ എന്ന ചോദ്യവും ബല്‍റാം ഉന്നയിച്ചിരിക്കുന്നു.
2017 ജനുവരി 26ന് രാത്രിയാണ് തലശ്ശേരി നങ്ങാറത്ത് പീടികയില്‍ കോടിയേരി പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്കരികിലേക്ക് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊട്ടിയത് സി.പി.എമ്മുകാരുടെ കൈവശം ഉണ്ടായിരുന്ന ബോംബാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."