കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍കൂടി കീഴടങ്ങി
പേരാവൂര്‍ തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി.
മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രസ്തുരാജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസിജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഇന്നലെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍.സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്.
പിന്നീട് തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ്(അഡ്ഹോക്-ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കു ജഡ്ജി ശ്രീകലാ സുരേഷ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികളുടെ പാസ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കി. ഇവര്‍ നേരത്തെ ഇതേ കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വ. വി.ജയകൃഷ്ണനും പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജോണ്‍സണും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."