ജിഷ്ണുവിന്റെ അമ്മക്കെതിരേ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരേ നിയമ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഹൈക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെയും പരാതി നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ബാര്‍ കൗണ്‍സിലിന്റെ നീക്കം.
ജിഷ്ണു കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ജഡ്ജിയും നെഹ്റു ഗ്രൂപ്പ് ഉടമ പി കൃഷ്ണദാസും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ആരോപണമാണ് നടപടിക്കു കാരണം.
ബാര്‍ കൗണ്‍സില്‍ നടത്തിയ പരിപാടിയിലെ ഫോട്ടോ ഹൈക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കൗണ്‍സില്‍ അംഗം ടി.എസ് അജിത് പറഞ്ഞു. പരിപാടിയില്‍ മുഖ്യ പ്രഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി. എന്നാല്‍, ഈ പരിപാടിയുമായി ബന്ധപ്പെട്ട് കൃഷ്ണദാസും ജഡ്ജിയും തമ്മില്‍ കണ്ടിട്ടില്ല. മഹിജയുടെ പ്രതികരണം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും വസ്തുതകള്‍ അന്വേഷിക്കാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."