വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ചില്ല; സഊദിയില്‍ 85 സ്വകാര്യ സ്കൂളുകള്‍ പൂട്ടി
ജിദ്ദ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കാത്ത 85 സ്വകാര്യ സ്കൂളുകള്‍ സഊദി വിദ്യാഭ്യാസ മന്ത്രാലയ അധികൃതര്‍ പൂട്ടി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ നിബന്ധനകള്‍ നടപ്പിലാക്കാനാകില്ലെന്ന് സ്കൂള്‍ ഉടമകള്‍ അറിയിച്ചതോടെയാണ് മന്ത്രാലയം സ്കൂളുകളുടെ ലൈസന്‍സ് റദ്ദാക്കിയത്.
സ്വകാര്യ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സ്കൂള്‍ ഉടമകള്‍ സ്കൂള്‍ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നിര്‍ബന്ധിതരായത്.
സഊദിയുടെ വിവിധ ഭാഗങ്ങളിലായി സ്വകാര്യമേഖലിയില്‍ 6272 സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂകളുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ നിലവാരം സംബന്ധിച്ച മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പല സ്കൂളുകളും പ്രവര്‍ത്തിച്ചിരുന്നത് മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരമുള്ള കെട്ടിടത്തില്‍ ആയിരുന്നില്ല.
നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതോടൊപ്പം നിരവധി വിദേശികളുടെ കുടുംബങ്ങള്‍ സ്വദേശത്തേക്കു മടങ്ങിയതും സ്വകാര്യ സ്കൂളുകള്‍ക്ക് തിരിച്ചടിയായി.
അതേസമയം വിദേശികളുടെ മക്കളുടെ വിദ്യഭ്യാസത്തിനായി ഉന്നത നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."