HOME
DETAILS
MAL
ആറ്റിങ്ങല്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്; പ്രഖ്യാപനം 29ന്
backup
March 22 2017 | 19:03 PM
കിളിമാനൂര്‍: ആറ്റിങ്ങല്‍ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്. പ്രഖ്യാപനം ഈ മാസം 29 വൈകിട്ട് അഞ്ചിന് നഗരൂര്‍ ടൗണില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, പഴയകുന്നുമ്മേല്‍, പുളിമാത്ത്, നഗരൂര്‍, കിളിമാനൂര്‍, കരവാരം, ഒറ്റൂര്‍, മണമ്പൂര്‍, ചെറിന്നിയൂര്,വക്കം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ആറ്റിങ്ങല്‍ മണ്ഡലം. ഇവിടെ 1,115 കുടുംബങ്ങള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന് നല്കി. പല നിര്‍ധന കുടുംബങ്ങള്‍ക്കും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സ്വന്തം നിലക്കാണ് വയറിങ് നടത്തിക്കൊടുത്തത്.
പ്രഖ്യാപന ചടങ്ങ് വിജയിപ്പിക്കാന്‍ ബി. സത്യന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഇന്ന് നഗരൂര്‍ കൃഷി ഓഫീസിന് സമീപത്ത് വെച്ച് വിപുലമായ സ്വാഗതസംഘം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."