റേഷന്‍ വിതരണക്കാരുടെ വേതനം: എ.ഐ.ടി.യുസി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കട ലൈസന്‍സികളുടെയും സെയില്സ്മാന്മാരുടെയും വേതനം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ ചില്ലറ വിതരണ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) 27ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൂര്‍ണ തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ അവസരമൊരുക്കുക, ലൈസന്‍സിക്കും സെയില്സ്മാന്മാര്ക്കും തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക, വാതില്‍പടി വിതരണം നടപ്പിലാക്കുക, പൊതുവിതരണ കേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ധര്‍ണ. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ നേതാക്കളായ മീനാങ്കല്‍ കുമാര്‍, മലയടി വിജയകുമാര്‍, പി.എസ് ഷൗക്കത്ത്, ആര്യനാട് ശ്രീധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."