HOME
DETAILS

മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കല്‍ കോണ്‍ഗ്രസ് ലക്ഷ്യം: ആന്റണി

  
backup
May 21 2018 | 18:05 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നരേന്ദ്രമോദിയെ മതേതരകക്ഷികളെ ഐക്യപ്പെടുത്തി അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷി ദിനത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ വോട്ടിങ് ശതമാനത്തിലും എം.എല്‍.എമാരുടെ എണ്ണത്തിലും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തേക്കാള്‍ ഏറെ പിന്നിലാണ് ബി.ജെ.പി. എന്നിട്ടും മോദിയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.
ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കാന്‍ ആറു കേന്ദ്രമന്ത്രിമാരാണ് കര്‍ണാടകയില്‍ ക്യാംപ് ചെയ്ത് ചാക്കിട്ടുപിടിത്തത്തിനും കുതിരക്കച്ചവടത്തിനും നേതൃത്വം നല്‍കിയത്.
അശാന്തമായിരുന്ന അസം, പഞ്ചാബ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബലി നല്‍കി സമാധാനം സംരക്ഷിച്ച മഹാനായ നേതാവായിരുന്നു രാജീവ് ഗാന്ധി. എന്നാല്‍, ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ രാജ്യത്ത് അശാന്തി പടര്‍ത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നത്.
രാജീവിന്റെ ഏഴയലത്തു നില്‍ക്കാന്‍ മോദിക്ക് യോഗ്യതയില്ല. രാജീവ് ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നോ രണ്ടോ സ്ഥാനത്ത് എത്തുമായിരുന്നുവെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായി.
വി.എം സുധീരന്‍, കെ. മുരളീധരന്‍, ശരത്ചന്ദ്ര പ്രസാദ്, വി.എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍ പങ്കെടുത്തു. കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവി സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago