ജലകൃഷിയിലും സ്റ്റാര്‍ട്ടപ്പ്; സമഗ്ര സാങ്കേതിക പരിശീലനവുമായി സി.എം.എഫ്.ആര്.ഐ
കൊച്ചി: ജലകൃഷിയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് യുവജനങ്ങളെ കഴിവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സമഗ്ര പരിശീലന പദ്ധതി ശ്രദ്ധേയമാകുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്.ഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. ജലകൃഷിയില്‍ താല്പര്യമുള്ളവരെ തെരഞ്ഞെടുത്താണ് സമഗ്രമായ സാങ്കേതിക പരിശീലനം നല്കി സ്വയം സംരംഭകരാകാന്‍ പ്രേരണ നല്‍കുന്നത്.
യുവജനങ്ങളില്‍ തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കുകയെന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി അക്വകള്‍ച്ചര്‍ ടെക്നീഷ്യന് എന്ന പേരിലാണ് പ്രത്യേക പരിശീലന കോഴ്സ് നടത്തുന്നത്. ശുദ്ധജല മത്സ്യകൃഷി, ഓരുജല മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ചെമ്മീന്‍ കൃഷി, കല്ലുമ്മക്കായ കൃഷി, പവിഴംചിപ്പി കൃഷി, ഞണ്ട് കൃഷി, കൊഞ്ച് കൃഷി തുടങ്ങിയ കൃഷി രീതികള്‍, ജല ഗുണനിലവാര പരിശോധന, രോഗ നിര്‍ണയം, മത്സ്യത്തീറ്റ നിര്‍മാണം, തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നത്. കൂടാതെ, ഈ മേഖലയില്‍ എങ്ങനെ സ്വയം സംരംഭകരാകാമെന്നും യുവാക്കളെ പരിശീലിപ്പിക്കുന്നുണ്ട്.
കോഴ്സില്‍ പ്രവേശനം നേടുന്നതിന് അപേക്ഷ നല്കിയവരില് നിന്ന് ജലകൃഷിയില്‍ പരിചയവും താല്പര്യവുമുള്ള തിരഞ്ഞെടുത്ത 20 പേര്‍ക്കാണ് പരിശീലനം. കെ.വി.കെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യന്‍, ജലകൃഷി വിദഗ്ധന്‍ ഡോ. പി.എ വികാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."