സഊദിയില്‍ ബോട്ടപകടത്തില്‍ മരിച്ച തമിഴ്നാട്ടുകാരായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ നിന്നും മീന്‍പിടുത്തത്തിനു പോയ ബോട്ട് അപകടത്തില്‍ പെട്ട് മൂന്ന് തമിഴ്നാട് സ്വദേശികള്‍ മരിച്ചു.
ഇതില്‍ രണ്ടാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് 17 നാണ് ഇവര്‍ കടലിലേക്ക് മീന്‍ പിടുത്തത്തിനായി തിരിച്ചത്. കന്യാകുമാരി സ്വദേശികളായ പി. നേവില്‍, ജെ. ജോര്‍ജ്, വി. ജോസഫ് എന്നിവരാണ് അപകടത്തില്‍ പെട്ടത്.
തീരദേശസേന നടത്തിയ തിരച്ചിലില്‍ ജോര്‍ജ്, ജോസഫ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും നേവിലിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൃതദേഹം കണ്ടെടുക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനി സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്.
സഊദിയിലെ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്താന്‍ അടിയന്തിര നടപടികള്‍ കൈകാള്ളാന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കാന്‍ നടപടികള്‍ കൈകൊള്ളാന്‍ എംബസി മുന്‍കയ്യെടുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."