HOME
DETAILS
MAL
സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
backup
May 21 2018 | 19:05 PM
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായ നിപാ വൈറസ് ബാധ പടര്‍ന്നുപിടിക്കാതെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
കോഴിക്കോട്ട് പനി പടരുകയും മരണസംഖ്യ പത്തായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ ഫോണില്‍ വിളിച്ച് ഉത്കണ്ഠ അറിയിച്ചതോടൊപ്പമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്തുണ വാഗ്ദാനം ചെയ്തത്. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ അടിയന്തരമായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യത്തിനുള്ള ഔഷധവും ആരോഗ്യ പ്രവര്‍ത്തകരെയും എത്തിക്കണം. ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തണം. പണം ഒന്നിനും തടസ്സമാകരുത്. സംസ്ഥാന തലത്തില്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."