പാര്‍ലമെന്റില്‍ ഭീകരാക്രമണം; ബ്രിട്ടന്‍ നടുങ്ങി
ലണ്ടന്‍: പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭീകരാക്രമണം. പാര്‍ലമെന്റ് വളപ്പില്‍ പൊലിസുകാരനെ കുത്തിപ്പരുക്കേല്‍പിച്ച അക്രമി നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ട്‌പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസാ മേ ഉള്‍പ്പെടെയുള്ളവരെ പാര്‍ലമെന്റിനകത്ത് പൊലിസ് തടഞ്ഞുവച്ചിരിക്കയാണ്. തെരേസാ മേയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും മറ്റു എം.പിമാര്‍ക്ക് കനത്ത സുരക്ഷാ വലയം തീര്‍ത്തുവെന്നും പൊലിസ് അറിയിച്ചു. ആക്രമണത്തെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വ്യക്തമായിട്ടില്ല.
സംഭവം ഭീകരാക്രമണമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. രണ്ടു പേരെ അക്രമികള്‍ വെടിവച്ചതായും രണ്ട് അക്രമികളെ പൊലിസ് വെടിവച്ചു വീഴ്ത്തിയെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പാര്‍ലമെന്റ് വളപ്പില്‍ വെടിയുതിര്‍ത്തവരെയാണ് പൊലിസ് വെടിവച്ചിട്ടത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയെ പൊലിസ് വെടിവച്ചു കൊന്നതായി പാര്‍ലമെന്റിലെ പൊതുസഭാ നേതാവ് ഡേവിഡ് ലിഡ്ങ്ടണ്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി.
ഉച്ചയോടെ വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിനടുത്ത് കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കാറില്‍ നിന്ന് ഇറങ്ങിയ അക്രമി ആളുകളെ കുത്തിപ്പരുക്കേല്‍പിച്ചതായാണ് റിപ്പോര്‍ട്ട്. കൊട്ടാരം ഗ്രൗണ്ടില്‍ കത്തിയുമായി അക്രമിയെത്തി. പാലം ആക്രമണത്തില്‍ പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിന് തൊട്ടടുത്താണ് വെസ്റ്റ്മിനിസ്റ്റര്‍ പാലം. പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.40 നാണ് ഈ സംഭവം. തുടര്‍ന്ന് പൊലിസും അഗ്നിശമനസേനയും രംഗത്തെത്തിയെന്ന് മെട്രോപൊളിറ്റന്‍ പൊലിസ് ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് പൊലിസ് പ്രദേശത്തേക്കുള്ള ഗതാഗതം തടഞ്ഞു. ബ്രിട്ടനും യു.എസും വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചതിനു പിന്നാലെയാണ് ആക്രമണം. പാര്‍ലമെന്റില്‍ നിന്ന് എം.പിമാര്‍ പുറത്തിറങ്ങരുതെന്ന് പൊലിസ് നിര്‍ദേശിച്ചു. സായുധരായ പൊലിസുകാര്‍ കവചവുമായി പാര്‍ലമെന്റിലേക്ക് പ്രവേശിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."