HOME
DETAILS
MAL
തോക്കുമായി കളിച്ച കുട്ടിയുടെ വെടിയേറ്റ് സഹോദരന് മരിച്ചു
backup
June 28 2016 | 09:06 AM
ന്യൂയോര്‍ക്: അമ്മയുടെ തോക്കെടുത്ത് കളിച്ച ആറു വയസ്സുകാരന്റെ വെടിയേറ്റ് നാലുവയസ്സുള്ള സഹോരന് മരിച്ചു. ന്യൂജേഴ്സിയിലാണ് സംഭവം. തോക്കില്‍ ഉണ്ടയുണ്ടെന്നറിയാതെ സഹോദരന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ മരണത്തിന് പ്രേരണാകുറ്റം ചുമത്തി 22കാരിയായ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ ആയുധനിയമം ലംഘിച്ചതിനും കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."