കാഴ്ചകളെ വരകളില്‍ കോറിയിട്ട് സാറാ ഹുസൈന്‍
തൃശൂര്‍ : വരകളിലൂടെ കാഴ്ചയുടെ വിസ്മയം തീര്‍ക്കുകയാണ് സാറ ഹുസൈന്‍. സാറയുടെ ജീവിതവും ജീവിത മാര്‍ഗവുമാണ് ചിത്രകല. തെരുവു ജീവിതവും ചരിത്രവും ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് സാറ. കാഴ്ചക്കാരന്‍ ചിത്രത്തില്‍ നിന്ന് എന്തു മനസിലാക്കിയോ അതാണ് അതിന്റെ അര്‍ഥം. ചിത്രങ്ങളാണ് കാണുന്നയാളോട് സംസാരിക്കുന്നതെന്ന് സാറ പറയുന്നു.
കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി പള്ളികളുടെ ആള്‍ത്താരകളിലും സാറയുടെ ചിത്രങ്ങള്‍ മിഴിവേകുന്നു. 16 വര്‍ഷമായി വരകളുടെ ലോകത്ത് സജീവമായ ഈ കലാകാരിയുടെ ചിത്രങ്ങള്‍ ഇറ്റലി, യൂറോപ്പ്, യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഒട്ടേറെ ആര്‍ട്ട് ഗ്യാലറികളില്‍ ഇടം പിടിച്ചിട്ടുണ്ട്. അക്രിലിക്കിലും എണ്ണച്ചായത്തിലുമാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി,സിംഗപ്പൂര്‍, ലണ്ടന്‍, മലേഷ്യ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ഇവരുടെ ചിത്രങ്ങള്‍ തേടിയെത്തി സ്വന്തമാക്കിയിട്ടുണ്ട്. നിറങ്ങളാല്‍ നിറഞ്ഞ സാറയുടെ ജീവിതത്തിന് പൂര്‍ണ പിന്തുണയുമായി കുടുംബവുമുണ്ട്. ലളിതകലാ അക്കാദമി പന്തിഭോജനത്തിനോടനുബന്ധിച്ച് നടത്തുന്ന ചിത്രകലാ ക്യാംപിലും സാറയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."