മൂന്നു നഗരങ്ങളില്‍ ഒരുവര്‍ഷത്തിനകം സി.എന്‍.ജി പമ്പുകള്‍: ടോമിന് തച്ചങ്കരി
തിരുവനന്തപുരം: ഒരു വര്‍ഷത്തിനകം സംസ്ഥാനത്തിന്റെ മൂന്നിടങ്ങളില്‍ സി.എന്‍.ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ) പമ്പുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന് തച്ചങ്കരി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പമ്പുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു നഗരങ്ങളിലെയും തെരഞ്ഞടുത്ത അഞ്ചു പമ്പുകളിലാവും സി.എന്‍.ജി സംവിധാനം ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി സര്‍വിസുകള്‍, ഓട്ടോറിക്ഷ ,ടാക്സി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തിനു കീഴില്‍ വരുന്ന വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. പുതുവൈപ്പിന് സി.എന്‍.ജി ടെര്‍മിനലില്‍നിന്നു സി.എന്‍,ജി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പത്തടിപ്പാലത്തുള്ള പ്രധാന വാതകനിലയത്തിലേക്ക് പൈപ്പ്ലൈന് വഴി ബന്ധിപ്പിച്ചു കഴിഞ്ഞു.
തിരുവനന്തപുരത്തും കോഴിക്കോട്ടും ദ്രവീകരിച്ച വാതകം ക്രയോജനിക്ക് ടാങ്കറുകളില്‍ എത്തിച്ചു വിതരണം ചെയ്യും.
പെട്രോളിയം കമ്പനികളുടെ കീഴിലുള്ള അഞ്ചു പമ്പുകള്‍ ഇതിനായി സജ്ജീകരിക്കും. ലിറ്ററിനു 39 രൂപക്ക് വിതരണം ചെയ്യുന്ന സി.എന്‍.ജിക്ക് രാജ്യത്താകെ ഒറ്റവിലയാകും ഈടാക്കുക. വില്പന നികുതിയും മറ്റു നികുതികളും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സി.എന്‍.ജിയിലേക്ക് മാറുന്നവരെ സഹായിക്കാന്‍ ഗ്രീന്‍ഫണ്ട് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."